അനധികൃതമായി കുന്നിടിച്ചു മണ്ണ് കടത്തുന്നതിനിടെ മണ്ണുമാന്തിയന്ത്രവും ടിപ്പർ ലോറികളും പിടികൂടി

അനധികൃതമായി കുന്നിടിച്ചു മണ്ണ് കടത്തുന്നതിനിടെ മണ്ണുമാന്തിയന്ത്രവും ടിപ്പർ ലോറികളും പിടികൂടി

ബാലുശ്ശേരി : അനധികൃതമായി കുന്നിടിച്ചു മണ്ണ് കടത്തുന്നതിനിടെ മണ്ണുമാന്തിയന്ത്രവും ടിപ്പർ ലോറികളും പിടിച്ചെടുത്തു. ബാലുശ്ശേരി വില്ലേജിൽ കണ്ണൻകോട് പാണ്ടിക്കുന്നുമലയിൽനിന്ന് മണ്ണെടുക്കുന്നതറിഞ്ഞാണ് വില്ലേജ് ഓഫീസർ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്.

മുയിപ്പോത്ത് തയ്യിൽകുനി രാജേന്ദ്രൻ, തിരിവള്ളൂർ അലിച്ചേരി അബ്ദുൾ റസാഖ് എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നാണ് ഇവ പിടിച്ചെടുത്തത്. കഴിഞ്ഞദിവസം എരമംഗലം കൂളികുളങ്ങര മുഹമ്മദിന്റെ ഡേറ്റ ബാങ്കിൽ ഉൾപ്പെട്ട സ്ഥലത്തുനിന്ന് മണ്ണെടുക്കുന്നതിനിടെ മണ്ണുമാന്തിയന്ത്രവും ടിപ്പർലോറിയും വില്ലേജ് ഓഫീസർ പിടിച്ചിരുന്നു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!