കിനാലൂർ ഉഷ സ്കൂൾ ഓഫ് അത്‍ലറ്റിക്സിലെ വനിത കോച്ച് തൂങ്ങിമരിച്ച നിലയിൽ

കിനാലൂർ ഉഷ സ്കൂൾ ഓഫ് അത്‍ലറ്റിക്സിലെ വനിത കോച്ച് തൂങ്ങിമരിച്ച നിലയിൽ

ബാലുശ്ശേരി: കിനാലൂർ ഉഷ സ്കൂൾ ഓഫ് അത്‍ലറ്റിക്സിലെ വനിത കോച്ചിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോയമ്പത്തൂർ തൊണ്ടാമുത്തൂർ സ്വദേശിനി ജയന്തി (27) ആണ് മരിച്ചത്.

വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെ ഹോസ്റ്റൽ റൂമിലാണ് ജയന്തിയെ മരിച്ച നിലയിൽ കണ്ടത്. വിദ്യാർഥികളാണ് ആദ്യം കണ്ടത്. മരണകാരണം വ്യക്തമല്ല. വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

കോയമ്പത്തൂർ സ്വദേശിനിയായ ജയന്തി ഒന്നര വർഷം മുമ്പാണ് ഫീൽഡിനങ്ങളിൽ കായിക പരിശീലനം നൽകാനായി അസിസ്റ്റന്റ് കോച്ചായി കിനാലൂർ ഉഷ സ്കൂൾ ഓഫ് അത്‍ലറ്റിക്സിൽ ചേർന്നത്. കംപ്യൂട്ടർ സയൻസിലും കായിക വിദ്യാഭ്യാസത്തിലും ബിരുദാനന്തര ബിരുദവും യോഗയിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. 2016 ൽ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലത്ത് ഹെപ്റ്റാത്തലണിൽ ജയന്തി നേടിയ റെക്കോർഡ് ഇപ്പോഴും അവരുടെ പേരിൽ തന്നെ നിലനിൽക്കുന്നുണ്ട്.

ബംഗളൂരുവിൽ എൻ.ഐ.എസ് കോഴ്സ് പൂർത്തിയാക്കിയ ശേഷമാണ് ഉഷാ സ്ക്കൂളിൽ ചുമതലയെടുത്തത്. ഇവിടെയുള്ള 27 കുട്ടികൾക്ക് പരിശീലനം നൽകി വരികയായിരുന്നു. പരേതനായ പളനിസ്വാമിയുടെയും കവിതയുടെയും മകളാണ്.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!