ചാത്തമംഗലത്ത് ബസ് മരത്തിലിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

ചാത്തമംഗലത്ത് ബസ് മരത്തിലിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

കു​ന്ദ​മം​ഗ​ലം: ചാ​ത്ത​മം​ഗ​ലം താ​ഴെ 12ൽ ​സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ച് അ​പ​ക​ടം. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 3.45ഓ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. മു​ക്കം ഭാ​ഗ​ത്തു​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ 26 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

അ​പ​ക​ട​സ​മ​യ​ത്ത് ബ​സി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ മ​ണാ​ശ്ശേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ലും മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലും പ്ര​വേ​ശി​പ്പി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബ​സി​ന്റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. എ​തി​രെ​വ​ന്ന കാ​ർ മ​റ്റു വാ​ഹ​ന​ങ്ങ​ളെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

 

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!