ട്രെയിനിൽ ഓടിക്കയറവേ അപകടം; യുവതിക്ക് രക്ഷകനായി റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ

ട്രെയിനിൽ ഓടിക്കയറവേ അപകടം; യുവതിക്ക് രക്ഷകനായി റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ

വടകര: ട്രെയിനിൽ ചാടിക്കയറി അപകടത്തിൽപെട്ട യുവതിക്ക് രക്ഷകനായി റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ. വടകര റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പുറപ്പെട്ട ട്രെയിനിൽ ചാടിക്കയറി തൂങ്ങിനിന്ന യുവതിയെ ആർ.പി.എഫ് കോൺസ്റ്റബിൾ മഹേഷ് രക്ഷപ്പെടുത്തിയത്.

ഞായറാഴ്ച വൈകീട്ട് 5.40ഓടെയാണ് സംഭവം. നാഗർകോവിലിൽനിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന പരശുറാം എക്സ്പ്രസ് സ്റ്റേഷനിൽനിന്ന് മുന്നോട്ടുനീങ്ങുന്നതിനിടയിൽ മുൻഭാഗത്തെ ജനറൽ കമ്പാർട്ട്മെന്റിൽ ഓടിക്കയറിയ യുവതി ട്രെയിനിൽ പിടുത്തംകിട്ടാതെ തൂങ്ങിനിൽക്കുകയായിരുന്നു.

ഫ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന ഹെഡ് കോൺസ്റ്റബിൾ മഹേഷ് പിറകെയോടി താങ്ങിനിർത്തി. സംഭവം ശ്രദ്ധയിൽപെട്ട ലോകോ പൈലറ്റ് ട്രെയിൻ നിർത്തുകയും യുവതി രക്ഷപ്പെടുകയുമായിരുന്നു. യുവതിക്ക് ചെറിയ പരിക്കേറ്റെങ്കിലും ഈ ട്രെയിനിൽതന്നെ യാത്ര തുടർന്നു. യുവതിയെ രക്ഷപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥനെ റെയിൽവേ ഉദ്യോഗസ്ഥരും യാത്രക്കാരും അനുമോദിച്ചു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!