നിയന്ത്രണംവിട്ട ലോറി വീടിനു മുകളിലേക്ക് ഇടിച്ചുകയറി

നിയന്ത്രണംവിട്ട ലോറി വീടിനു മുകളിലേക്ക് ഇടിച്ചുകയറി

കൊടിയത്തൂർ: മണ്ണെടുക്കുന്നതിനായി കൊണ്ടുവന്ന ഹിറ്റാച്ചി ലോറിയിലേക്ക് കയറ്റുമ്പോൾ നിയന്ത്രണം വിട്ട് വീടിന്റെ മുകളിലേക്ക് പാഞ്ഞുകയറി. ചെറുവാടി തനെങ്ങപ്പറമ്പ് കോനോത്ത് സുഹറാബിയുടെ വീടിനു മുകളിലേക്കാണ് തിങ്കളാഴ്ച ഉച്ചക്ക് നിസാൻ വണ്ടി നിയന്ത്രണംവിട്ട് ഇടിച്ചുകയറിയത്.

വാഹനം മുകളിലേക്ക് പാഞ്ഞുകയറിയതിനാൽ വലിയൊരപകടം ഒഴിവായി. ആർക്കും കാര്യമായ പരിക്കുകളില്ല. വീടിന് നിസ്സാര കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വീടിന്റെ മുകളിലെത്തിയ വാഹനത്തെ മണിക്കൂറുകൾ ശ്രമിച്ചാണ് നാട്ടുകാരും തൊഴിലാളികളും ചേർന്ന് നീക്കിയത്.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!