മാവൂർ : പെരുവയൽ ഗ്രാമപ്പഞ്ചായത്തിലെ സർവീസ് സ്റ്റേഷൻ – കൊളക്കാടത്ത് താഴം റോഡ് നവീകരണത്തിന് 16.10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ.റഹീം എം.എൽ.എ. അറിയിച്ചു. തീരദേശറോഡ് നിലവാരം ഉയർത്തൽ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡിന് തുക അനുവദിച്ചിട്ടുള്ളത്.