കോഴിക്കോട് : നഗരത്തിൽ എക്സൈസ് അധികൃതർ നടത്തിയ മിന്നൽപരിശോധനയിൽ രണ്ടു യുവാക്കൾ പിടിയിൽ. കൊളത്തറയിൽ ചെറുവണ്ണൂർ തെക്കേപാടത്ത് സി.കെ. ഹൗസിൽ ഷാക്കിലിൽ(29)നിന്ന് 14 ഗ്രാം എം.ഡി.എം.എ.യും പുതിയങ്ങാടിയിലെ പുത്തൂർ ഗിൽഗാൻ ഹൗസിൽ നൈജൽ റിക്സിൽ(29)നിന്ന് 70 ഗ്രാം ഹാഷിഷും പിടികൂടി.
കണ്ടെടുത്ത എം.ഡി.എം.എ. ക്ക് രണ്ടുലക്ഷത്തോളംരൂപ വിലവരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. ഷാക്കിലിനെ ജെ. എഫ്.സി.എം. അഞ്ചാംകോടതി റിമാൻഡ് ചെയ്തു. നൈജൽ റിക്സ് മയക്കുമരുന്ന് വിൽക്കാൻ ഉപയോഗിക്കുന്ന മോട്ടോർസൈക്കിളും കസ്റ്റഡിയിലെടുത്തു. ഇയാൾ മുമ്പും പിടിയിലായിരുന്നു.
ബെംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്നാണ് ഇരുവരും മയക്കുമരുന്ന് കൊണ്ടുവരുന്നത്. സിവിൽസ്റ്റേഷൻ എക്സ്ക്ലൂസിവ് ക്ലബ്ബിനു സമീപം കൊളത്തറ സ്വദേശി അജുൽ ഫർഹാൻ, ചെറുവണ്ണൂർ സ്വദേശി മുഹമ്മദ് ഷഹീൽ എന്നിവരെ 2.5 ഗ്രാം എം.ഡി.എ.എ.യുമായി കാർ സഹിതം വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.