വീട്ടുപറമ്പിൽ നിർത്തിയ ലോറി കത്തിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

വീട്ടുപറമ്പിൽ നിർത്തിയ ലോറി കത്തിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

പേരാമ്പ്ര : കല്ലോട് വീട്ടുപറമ്പിൽ നിർത്തിയ ലോറി കത്തിച്ച കേസിൽ രണ്ടുപേർ അറസ്റ്റിലായി. പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ രയരോത്ത് വിപിൻ (34), ചേനോളി വെങ്ങളത്ത് അൽത്താഫ് (35) എന്നിവരെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ നാലോടെയാണ് സംഭവം. കല്ലോട്ടെ വാരിക്കണ്ടി രാജുവിന്റെ ലോറിയാണ് കത്തിച്ചത്. മുൻഭാഗം പൂർണമായി കത്തി.

പേരാമ്പ്രയിൽനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. പെട്രോൾ ടാങ്കിന് തീപിടിക്കാത്തതിനാൽ വലിയ അപകടം ഒഴിവായി. തീകൊടുക്കുന്നതിന് കുറച്ചുമുമ്പ് വീട്ടിലെത്തി വാതിലിന് മുട്ടിയിരുന്നെന്നും വീട്ടുകാർ പറഞ്ഞു

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!