മോഷ്ടാവ് അടിയേറ്റ് മരിച്ചസംഭവം ; അച്ഛനെയും മകനെയും വെറുതെവിട്ടു

മോഷ്ടാവ് അടിയേറ്റ് മരിച്ചസംഭവം ; അച്ഛനെയും മകനെയും വെറുതെവിട്ടു

കോഴിക്കോട്: വീട്ടിൽ കയറിയ മോഷ്ടാവ് അടിയേറ്റ് മരിച്ച കേസിൽ പ്രതികളായ പിതാവിനെയും മകനെയും കോടതി വെറുതെ വിട്ടു. 2017 ജൂലായ് 27 നാണ് കേസിന് ആസ്പദമായ സംഭവം.ഫറോക്കിലെ വീട്ടിൽ കയറിയ തമിഴ്‌നാട് സ്വദേശി കുബേരയെ ക്രിക്കറ്റ് ബാറ്റും വടിയുമുപയോഗിച്ച് അടിച്ച് പരിക്കേൽപ്പിച്ച കേസിൽ ഫറോക്ക് ഉണ്ണി പച്ചാട്ട്, മകൻ ബിനോയ് ഉണ്ണി എന്നിവരെയാണ് രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജ് മോഹന കൃഷ്ണൻ വിട്ടയച്ചത്. പ്രതികൾക്കായി അഡ്വ.പി.കെ.വർഗീസ്, അഡ്വ.എം.ടി.സമീർ എന്നിവർ ഹാജരായി. മെഡിക്കൽ കോളജിൽ പുലർച്ചെയാണ് പരിക്കേറ്റയാൾ മരിച്ചത്. 30 സാക്ഷികളെ വിസ്തരിച്ച കേസിൽ 37 രേഖകൾ ഹാജരാക്കി.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!