പുതിയറ റോഡിൽ കെ.എസ്.ആർ.ടി.സി. ബസ് ദേഹത്തിലൂടെ കയറി ഇരുചക്രവാഹനയാത്രക്കാരന് ദാരുണാന്ത്യം

പുതിയറ റോഡിൽ കെ.എസ്.ആർ.ടി.സി. ബസ് ദേഹത്തിലൂടെ കയറി ഇരുചക്രവാഹനയാത്രക്കാരന് ദാരുണാന്ത്യം

കോഴിക്കോട് : നഗരമധ്യത്തിൽ സ്റ്റേഡിയം ജങ്ഷന് സമീപം പുതിയറ റോഡിൽ കെ.എസ്.ആർ.ടി.സി. ബസ് ദേഹത്തിലൂടെ കയറി ഇരുചക്രവാഹനയാത്രക്കാരന് ദാരുണാന്ത്യം.

കോഴിക്കോട് മുണ്ടിക്കൽത്താഴം പട്ടാളമുക്ക് സ്വദേശിയായ മുഹമ്മദ് നിജാസ് (18) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം. അപകടം നടന്നയുടനെ പോലീസിന്റെ ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസാണ് അപകടമുണ്ടാക്കിയത്. കസബ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!