ഗുണ്ടാനേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ അഞ്ചാമൻ അറസ്റ്റിൽ

ഗുണ്ടാനേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ അഞ്ചാമൻ അറസ്റ്റിൽ

കോഴിക്കോട് : ഒട്ടേറെ കേസുകളിൽ പ്രതിയായ ഗുണ്ടാനേതാവിനെ ഗൂഢാലോചന നടത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ നാലംഗസംഘത്തിന് സഹായംചെയ്തയാൾ പിടിയിൽ. ചെത്തുകടവ് വാലത്തിൽ വീട്ടിൽ ശ്രീനിഷ് (33)നെയാണ് കുന്ദമംഗലം പോലീസ് അറസ്റ്റുചെയ്തത്.

കൊലപാതകശ്രമം നടത്തിയശേഷം ഇയാളുടെ വീട്ടിലെത്തിയ നാലംഗസംഘത്തിനും വസ്ത്രംമാറാനും കുളിക്കാനും അഭിഭാഷകരുടെ സഹായംതേടാനും മറ്റും സഹായമൊരുക്കിയ ആളാണ് ശ്രീനിഷെന്ന് അന്വേഷണസംഘം വ്യക്തമാക്കി. മറ്റ് പ്രതികളായ ചെത്തുകടവ് വാലങ്ങൽ വീട്ടിൽ സുജിൽ എന്ന കുഞ്ഞുമോൻ (31) ചെത്തുകടവ് രാജീവ്ഗാന്ധി കോളനിയിലെ ലിബേഷ് എന്ന ടിൻറു (33) വര്യട്ട്യാക്ക് പുതുശ്ശേരി പറമ്പിൽ ഷാജി (48 ) കാരിപ്പറമ്പത്ത് വീട്ടിൽ അഖിൽ (31) എന്നിവരെ ബുധനാഴ്ച അറസ്‌റ്റുചെയ്തിരുന്നു. മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ. സുദർശൻ, കുന്ദമംഗലം പോലീസ് ഇൻസ്‌പെക്ടർ യൂസഫ് നടുത്തറമ്മൽ എന്നിവർ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!