കോഴിക്കോട് മയക്കുമരുന്നും മദ്യവുമായി നാലുപേർ അറസ്റ്റിൽ

കോഴിക്കോട് മയക്കുമരുന്നും മദ്യവുമായി നാലുപേർ അറസ്റ്റിൽ

കോഴിക്കോട് : നഗരത്തിൽ വ്യാഴാഴ്ച രാത്രി എക്‌സൈസിന്റെ പരിശോധനയിൽ വ്യത്യസ്തയിടങ്ങളിൽനിന്നായി ലഹരിവസ്തുക്കളുമായി നാലുപേർ അറസ്റ്റിൽ. ബീച്ചിൽനിന്ന് 0.4 ഗ്രാം എം.ഡി.എം.എ.യും 50 ഗ്രാം കഞ്ചാവുമായി വെള്ളയിൽ സ്വദേശി ഹാഷിമിനെയും 50 ഗ്രാം കഞ്ചാവുമായി പുതിയകടവ് സ്വദേശി സുബൈറിനെയുമാണ് പിടികൂടിയത്. 9.75 ലിറ്റർ മാഹി മദ്യവും ഒപ്പം അഞ്ചുലിറ്റർ മദ്യവും ഉൾപ്പെടെ നടുവട്ടം സ്വദേശി സുനിൽകുമാറും അറസ്റ്റിലായി

കാറിൽ 35 ലിറ്റർ മദ്യം കടത്തുന്നതിനിടയിൽ ബാലുശ്ശേരി കണ്ണാടിപ്പൊയിൽ സ്വദേശി സുബീഷിനെ(36)യും പിടികൂടി. കോഴിക്കോട് എക്സൈസ് റെയ്‌ഞ്ച് ഇൻസ്പെക്ടർ കെ. സുധാകരന്റെ നേതൃത്വത്തിലുള്ള ഇന്റലിജൻറ്‌സ് ബ്യൂറോ (എക്സൈസ്) ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ പി. മനോജ്, പ്രവീൺ കുമാർ പ്രിവന്റീവ് ഓഫീസർ (ഐ.ബി.) സിവിൽ എക്സൈസ് ഓഫീസർമാരായ കെ. ജുബീഷ്, മിനേഷ്, കെ.എം. വിവേക്, സി.വി. സന്ദീപ്, മുഹമ്മദ് അസ്‌ലം, സിജിനി, ഡ്രൈവർ എഡിസൺ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!