താമരശ്ശേരി : അനർഹമായി കൈവശംവെച്ച അമ്പതോളം മുൻഗണനാ റേഷൻകാർഡുകൾ പിടിച്ചെടുത്തു. ഓപ്പറേഷൻ യെല്ലോ പദ്ധതിയുടെ ഭാഗമായി രൂപവത്കരിച്ച സ്പെഷ്യൽ സ്ക്വാഡ് കെടവൂർ, തച്ചംപൊയിൽ, കണ്ണ്യേരുപ്പ്, നരിക്കുനി ടൗൺ, വാവാട് എന്നീസ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് കാർഡുകൾ പിടിച്ചെടുത്തത്. പിടിച്ചെടുത്ത കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റുകയും അനർഹമായി കൈപ്പറ്റിയ റേഷൻസാധനങ്ങളുടെ കമ്പോളവില അടയ്ക്കാൻ നോട്ടീസ് നൽകുകയും ചെയ്തു.
താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസർ എസ്. ലളിതാഭായിയുടെ നേതൃത്വത്തിൽ റേഷനിങ് ഇൻസ്പെക്ടർമാരായ എം.ബി. ദിനേശ്, പി.കെ. ശോഭന, സി. സുഭാഷ്, ജീവനക്കാരായ എ. സുരേഷ്, ജ്യോതിബാസു, മൊയ്തീൻകോയ എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.
Get Latest Kozhikode District News From Calicut News www.calicutnews.in