കെ.എസ്. ഹരിഹരനെ ഭീഷണിപ്പെടുത്തിയ സംഘം സഞ്ചരിച്ച കാർ കസ്റ്റഡിയിൽ

കെ.എസ്. ഹരിഹരനെ ഭീഷണിപ്പെടുത്തിയ സംഘം സഞ്ചരിച്ച കാർ കസ്റ്റഡിയിൽ

തേഞ്ഞിപ്പലം: ആർ.എം.പി നേതാവ് കെ.എസ്. ഹരിഹരന്‍റെ വീടിന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് കാർ കസ്റ്റഡിയിലെടുത്തു. ആക്രമണം നടക്കുന്നതിന് മുമ്പ് വീടിന് മുമ്പിലെത്തി ഭീഷണിപ്പെടുത്തിയ ആറംഗ സംഘം സഞ്ചരിച്ച കാറാണ് തേഞ്ഞിപ്പലം പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഹരിഹരന്‍റെ വീടിന്‍റെ 100 മീറ്റർ അകലെയുള്ള പറമ്പത്തുകാവ് ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കാർ കസ്റ്റഡിയിലെടുത്തത്. കാറിൽ സഞ്ചരിച്ചവരുമായി ബന്ധമുള്ളവരാണ് ഹരിഹരന്‍റെ വീട്ടിൽ ബൈക്കിലെത്തിയതെന്നാണ് പൊലീസ് നിഗമനം.

കാറിന്‍റെ ഉടമ ഷിബിൻ ലാൽ എന്ന ആളാണെന്ന് പൊലീസ് വ്യക്തമാക്കി. തന്‍റെ സുഹൃത്തുകൾ കാർ ഉപയോഗിച്ചിരുന്നതായി ഉടമ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. ഉടമയോട് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!