താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ നാലാം വളവിൽ നിന്ന് രണ്ടാം വളവിലേക്ക് പിക്കപ്പ് വാൻ മറിഞ്ഞു. കർണാടകത്തിൽ നിന്ന് വാഴക്കുലകളുമായി വന്ന പിക്കപ്പ് വാനാണ് അപകടത്തിൽപെട്ടത്.
നാലാം വളവിൽ നിന്ന് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ രണ്ടാം വളവിലേക്ക് പതിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ ഒന്നരയോടെ ആയിരുന്നു അപകടം.
വയോധികന്റെ മൃതദേഹം ഡ്രെയിനേജില്‍ കണ്ടെത്തി
കല്പറ്റ: മുണ്ടേരി മണിയന്‍കോട് റോഡരികിലെ ഡ്രെയിനേജില്‍ വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തി. കൈതപ്പൊയില്‍ സ്വദേശി ആയോത്ത് മൊയ്തു (68) ആണ് മരിച്ചത്. ഡബ്ല്യു.എം.ഒ ഓര്‍ഫനേജിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിന് സമീപത്തെ റോഡരികിലെ െഡ്രയിനേജിലാണ് മൃതദേഹം കണ്ടെത്തിയത്.
ശാരീരിക അവശതകളുണ്ടായിരുന്ന ഇദ്ദേഹം സഹോദരന്റെ വീട്ടിലെത്തിയപ്പോൾ അബദ്ധത്തില്‍ വീണതാണെന്നാണ് പ്രാഥമിക നിഗമനം. കല്പറ്റ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. വെള്ളിയാഴ്ച പോസ്റ്റ് മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.
ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
നാദാപുരം: പാറക്കടവ് റോഡിൽ ആവടിമുക്കിന് സമീപം സ്കൂട്ടർ യാത്രക്കാരൻ ടിപ്പർ ലോറിയിടിച്ച് മരിച്ചു. വാണിമേൽ കിടഞ്ഞോത്ത് ചാലിൽ ബാബുരാജാണ് (56) അപകടത്തിൽ മരിച്ചത്. നാദാപുരം സൈലന്റ് വാലി ചിറ്റ് ഫണ്ട് കലക്ഷൻ ജീവനക്കാരനാണ്.
സി.പി.എം കിടഞ്ഞോത്ത് ബ്രാഞ്ച് അംഗം, കർഷകസംഘം വാണിമേൽ മേഖല കമ്മിറ്റി അംഗവുമാണ്. വ്യാഴാഴ്ച വൈകീട്ടാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ബാബുരാജിനെ നാദാപുരം സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വടകര ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ്: പരേതനായ ചാത്തു. മാതാവ്: പരേതയായ പാറു. ഭാര്യ: രജിത.
മകൻ: അഥർവ് (പ്ലസ് ടു വിദ്യാർഥി, വെള്ളിയോട് ഗവ. ഹയർസെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: മാത, കല്യാണി, ജാനു, ലീല, നാരായണി, കുഞ്ഞിക്കണ്ണൻ, പ്രേമചന്ദ്രൻ, പരേതനായ നാണു.