ആയഞ്ചേരി: വടകര ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ ആയഞ്ചേരിയിൽ നടത്തിയ റോഡ് ഷോ അണികൾക്ക് ആവേശമായി. കുറ്റ്യാടി മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ആയഞ്ചേരിയിൽ കെ.പി.സി.സി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ അധ്യക്ഷതവഹിച്ചു.
വടകര മണ്ഡലം സ്ഥാനാർഥി ഷാഫി പറമ്പിൽ, പാറക്കൽ അബ്ദുല്ല, അഡ്വ. കെ. പ്രവീൺ കുമാർ, എം.എ. റസാഖ് മാസ്റ്റർ, കെ.സി. അബു, കെ. ബാലനാരായണൻ, അഡ്വ. ഐ. മൂസ, സൂപ്പി നരിക്കാട്ടേരി, എൻ. വേണു, പി.എം. ജോർജ്, വി.എം. ചന്ദ്രൻ, അഹമ്മദ് പുന്നക്കൽ, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, അഡ്വ. പ്രമോദ് കക്കട്ടിൽ, അച്ചുതൻ പുതിയെടുത്ത്, കെ.സി. മുജീബ്റഹ്മാൻ, ശ്രീജേഷ് ഊരത്ത്, കെ.ടി. അബ്ദുറഹിമാൻ, പി.സി. ഷീബ, കെ.കെ. നവാസ്, ചുണ്ടയിൽ മൊയ്തു ഹാജി, ഹാരിസ് മുറിച്ചാണ്ടി, കണ്ണോത്ത് ദാമോദരൻ, കിളിയമ്മൽ കുഞ്ഞബ്ദുല്ല, മലയിൽ ബാലകൃഷ്ണൻ, സി.എം. അഹമ്മദ് മൗലവി, മൻസൂർ എടവലത്ത് എന്നിവർ സംബന്ധിച്ചു. കുറ്റ്യാടി മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ: കെ.ടി. അബ്ദുറഹിമാൻ (ചെയർ.), അഡ്വ. പ്രമോദ് കക്കട്ടിൽ (കൺ.), അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ മാസ്റ്റർ (ട്രഷ.).
പേരാമ്പ്ര: നിയോജക മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ടി.കെ. ഇബ്രാഹിം അധ്യക്ഷതവഹിച്ചു. സ്ഥാനാർഥി ഷാഫി പറമ്പിൽ, പാറക്കൽ അബ്ദുല്ല, എം.എ. റസാഖ്, കെ.സി. അബു, കെ. ബാലനാരായണൻ, ടി.ടി. ഇസ്മായിൽ, പുന്നക്കൽ അഹമ്മദ്, സത്യൻ കടിയങ്ങാട്, കെ.എ. ജോസുകുട്ടി, എസ്.പി. കുഞ്ഞമ്മദ്, സി.പി.എ. അസീസ്, വി.സി. ചാണ്ടി, പി.എം. ജോർജ്, മുനീർ എരവത്ത്, രാജൻ മരുതേരി, ടി.കെ.എ. ലത്തീഫ്, എം.കെ.സി. കുട്ട്യാലി, രാജൻ വർക്കി, സി.എച്ച്. ഇബ്രാഹിംകുട്ടി, ഇ.വി. രാമചന്ദ്രൻ, കെ.കെ. വിനോദൻ, കെ. മധുകൃഷ്ണൻ, കെ.പി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ: ആർ.കെ. മുനീർ (ചെയർ.), ഇ. അശോകൻ (ജന. കൺ.), കെ.എ. ജോസുകുട്ടി (ട്രഷ.). കൊയിലാണ്ടി: നഗരത്തെ ഇളക്കിമറിച്ച് ഷാഫി പറമ്പിലിന്റെ റോഡ് ഷോ. വടകര ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പില്‍ കൊയിലാണ്ടി നഗരത്തില്‍ നടത്തിയ റോഡ് ഷോയിൽ നൂറുകണക്കിന് യു.ഡി.എഫ് പ്രവർത്തകർ പങ്കെടുത്തു.
സ്റ്റേഡിയം മുതല്‍ ബപ്പന്‍കാട് കൈരളി ഓഡിറ്റോറിയംവരെ നടത്തിയ റോഡ് ഷോയിൽ റോഡിന് ഇരുവശത്തും തിങ്ങിക്കൂടിയ ആളുകളുടെ കൈപിടിച്ചും അഭിവാദ്യമര്പ്പിച്ചുമായിരുന്നു ഷാഫിയുടെ യാത്ര.
തുടർന്ന് നടന്ന നിയോജക മണ്ഡലം യു.ഡി.എഫ് കണ്വെന്ഷന് കെ.കെ. രമ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മനുഷ്യരെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാനുളള ഗൂഢശ്രമമാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്കെതിരെ ഈ തെരഞ്ഞെടുപ്പില്‍ ജനം ശക്തമായി ആഞ്ഞടിക്കുമെന്നും കെ.കെ. രമ പറഞ്ഞു. മഠത്തില്‍ അബ്ദുറഹിമാന് അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍, പാറക്കല്‍ അബ്ദുല്ല, കെ. ബാലനാരായണന്‍, ടി.ടി. ഇസ്മയില്‍, മഠത്തില്‍ നാണു എന്നിവര്‍ സംസാരിച്ചു.