കോഴിക്കോട് കൂരാച്ചുണ്ടിൽ ജനവാസമേഖലയിൽ കാട്ടുപോത്ത് ഇറങ്ങി; സ്കൂളിന് അവധി

കോഴിക്കോട് കൂരാച്ചുണ്ടിൽ ജനവാസമേഖലയിൽ കാട്ടുപോത്ത് ഇറങ്ങി; സ്കൂളിന് അവധി

കോഴിക്കോട്: കൂരാച്ചുണ്ടിൽ ജനവാസമേഖലയിൽ കാട്ടുപോത്ത് ഇറങ്ങി. ഓട്ടപ്പാലത്തും ചാലിടം ടൗണിലുമാണ് കാട്ടുപോത്തുകൾ ഇറങ്ങിയത്. ഓട്ടപ്പാലത്ത് ഇറങ്ങിയ കാട്ടുപോത്ത് തിരികെ പോയെങ്കിലും ചാലിടം ടൗണിലെത്തിയ കാട്ടുപോത്ത് പരിഭ്രാന്തി സൃഷ്ടിക്കുകയാണ്. വീടുകൾക്കും കടകൾക്കും മുമ്പിലൂടെ ഓടി നടക്കുകയാണ്.

പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. പെരുവണ്ണാമുഴി വനമേഖലയിൽ നിന്നാകാം കാട്ടുപോത്ത് എത്തിയതെന്നാണ് നിഗമനം. കാട്ടുപോത്ത് ഇറങ്ങിയതിന്‍റെ പശ്ചാത്തലത്തിൽ കൂരാച്ചുണ്ട് സെന്‍റ് തോമസ് യു.പി. സ്കൂളിന് അവധി പ്രഖ്യാപിച്ചു.

കഴിഞ്ഞ മാസം കക്കയത്ത് വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ അമ്മക്കും കുഞ്ഞിനും നേരെ കാട്ടുപോത്തിന്‍റെ ആക്രമണമുണ്ടായി. അത്ഭുതകരമായാണ് ഇരുവരും രക്ഷപ്പെട്ടത്.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!