കോഴിക്കോട് ട്രെയിനിന് നേരെ കല്ലേറ്; രണ്ട് യാത്രക്കാർക്ക് പരിക്ക്

കോഴിക്കോട് ട്രെയിനിന് നേരെ കല്ലേറ്; രണ്ട് യാത്രക്കാർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് നിന്ന് പുറപ്പെട്ട ട്രെയിനിന് നേരെ കല്ലേറ്. വെസ്റ്റ് ഹില്ലിനും എലത്തൂരിനുമിടയിൽ വച്ചാണ് സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസിനു നേരെ കല്ലേറുണ്ടായത്. സംഭവത്തിൽ രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ല.

ട്രെയിനിന്റെ രണ്ട് ഗ്ലാസുകള്‍ കല്ലേറിൽ തകര്‍ന്നിട്ടുണ്ട്. തകര്‍ന്ന ഗ്ലാസിന്റെ അവശിഷ്ടങ്ങൾ തലയിലും കൈയിലും തെറിച്ചതിനെത്തുടര്‍ന്നാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റ ഇവര്‍ ട്രെയിനിന്റെ അടുത്ത സ്‌റ്റോപ്പായ കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ ഇറങ്ങി.

ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും കല്ലെറിഞ്ഞതാരാണെന്ന് കണ്ടെത്തിയിട്ടില്ല. ആര്‍പിഎഫ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

stone-pelted-towards-sampark-kranti-express-at-kozhikode

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!