ഒളിവിൽ കഴിഞ്ഞ നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ

ഒളിവിൽ കഴിഞ്ഞ നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ

ഫറോക്ക്: ഒട്ടേറെ മോഷണ കേസുകളിലും കഞ്ചാവ് കടത്തു കേസിലും പ്രതിയായ യുവാവിനെ ഒളിവിൽ കഴിയവേ പൊലീസ് പിടികൂടി. ചേലേമ്പ്ര അന്തിക്കാടൻ കുഴിയിൽ നുബിൻ അശോക് (38)നെയാണ് കോഴിക്കോട് സിറ്റി സ്പെഷൽ ആക്ഷൻ ഗ്രൂപ് പിടികൂടി ഫറോക്ക് പൊലീസിൽ ഏൽപിച്ചത്.

ബൈക്ക് മോഷണം, ചന്ദനക്കടത്ത്, അടിപിടി, കത്തിക്കുത്ത് തുടങ്ങിയ ഒട്ടേറെ കേസുകളിൽ നുബിന്റെ പേരിലുണ്ടായിരുന്നു. വാറണ്ട് നിലവിലുള്ള ഇയാൾ പൊലീസിനെ കണ്ണുവെട്ടിച്ച് ഒളിച്ചുകഴിയുകയായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ നീക്കത്തിലാണ് യുവാവ് വലയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!