കുന്ദമംഗലം: സ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ യുവാവിനെ കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. മുക്കം നീലേശ്വരം സ്വദേശി മണപ്പാട്ട് അശ്വിൻ സുരേഷ് (25) ആണ് അറസ്റ്റിലായത്. 2021 മുതൽ പരാതിക്കാരിയുമായി പരിചയമുള്ള ഇയാൾ പല തവണയായി നാലു ലക്ഷം രൂപ കൈവശപ്പെടുത്തിയെന്നും തുക തിരിച്ചുനൽകാമെന്ന് പറഞ്ഞ് മെഡിക്കൽ കോളജിനടുത്തുള്ള ലോഡ്ജിലെത്തിച്ച് നിരവധി തവണ പീഡിപ്പിച്ചു എന്നുമാണ് പരാതി.
പരാതിക്കാരിയുടെ സ്വർണവള പിടിച്ചെടുക്കുകയും നഗ്നചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. സ്വകാര്യ ബസിൽ കണ്ടക്ടറായി ജോലിചെയ്യുന്ന പ്രതിയെ മാവൂരിൽനിന്ന് അറസ്റ്റ് ചെയ്തു. കുന്ദമംഗലം പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.