നാദാപുരത്ത് അർധരാത്രി റോഡിൽ സ്ഫോടനം

നാദാപുരത്ത് അർധരാത്രി റോഡിൽ സ്ഫോടനം

നാദാപുരം: കല്ലാച്ചി -വാണിയൂർ റോഡിൽ സ്ഫോടനം. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. ബോംബ് സ്ക്വാഡ് സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.

കല്ലാച്ചി വാണിയൂർ റോഡിൽ ഉഗ്രശബ്ദത്തോടെയാണ് സ്ഫോടനം നടന്നത്. നിരവധി വീടുകളുള്ള റോഡിനോട് ചേർന്നാണ് സ്ഫോടനം നടന്നത്.

മേഖലയിൽ യാതൊരു വിധ സംഘർഷ സാഹചര്യവും നിലനിൽക്കുന്നില്ല. ഭീതി പരത്തുകയാണ് സ്ഫോടനത്തിന് പിന്നിലെ ലക്ഷ്യമെന്ന് കരുതുന്നു.

സംഭവ സ്ഥലത്ത് നാദാപുരം പൊലീസ് രാത്രിയോടെ തന്നെ പരിശോധന നടത്തിയിരുന്നു. അജ്ഞാതർ ബൈക്കിലെത്തി സ്ഫോടക വസ്തുവെറിഞ്ഞ് കടന്ന് കളഞ്ഞതാണെന്ന് സംശയിക്കുന്നു.

 

 

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!