വിദ്യാരംഗം കലാസാഹിത്യ വേദി ഉപജില്ല സര്‍ഗോത്സവം നൊച്ചാട് സ്‌കൂളില്‍

വിദ്യാരംഗം കലാസാഹിത്യ വേദി ഉപജില്ല സര്‍ഗോത്സവം നൊച്ചാട് സ്‌കൂളില്‍

 പേരാമ്പ്ര: വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് വേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന വിദ്യാരംഗം സര്‍ഗോത്സവം നാളെ നൊച്ചാട് ഹയര്‍ സെക്കണ്ടറിസ്‌കൂളില്‍ നടക്കും.

ഉപജില്ലയിലെ യു.പി. ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ നിന്നുമായി എഴുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. കഥ, കവിത, പുസ്തകാസ്വാദനം, ചിത്രം, അഭിനയം, നാടന്‍ പാട്ട്, കവിതാലാപനം എന്നി ഏഴ് വിഭാഗങ്ങളില്‍ ക്ലാസ്സുകള്‍ നടക്കും.

വിദ്യാര്‍ത്ഥികളുടെ മികവ് അടിസ്ഥാനത്തില്‍ ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കും. മുന്‍ ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ കെ.ജയകുമാര്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരിക്കണ്ടി അധ്യക്ഷത വഹിക്കും. ലഹരിക്കെതിരെ ഉണരുക നാം എന്ന മുദ്രാവാക്യത്തില്‍ ഓപ്പണ്‍ ക്യാന്‍വാസ് നടക്കും.

കാര്‍ട്ടൂണിസ്റ്റ് എ.കെ. സചിത്രന്‍ ഉദ്ഘാടനം ചെയ്യും. ഏഴ് വേദികളിലായി ശില്‍പശാലകള്‍ നടക്കും. നാഷ്ണല്‍ സര്‍വ്വീസ് സ്‌കീം ഒരുക്കുന്ന മില്ലറ്റ് മേളയും നടക്കും.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!