ഇന്ത്യൻ ജൂനിയർ റഗ്ബി ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുണ്യാ ദാസിന് സ്വീകരണം

ഇന്ത്യൻ ജൂനിയർ റഗ്ബി ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുണ്യാ ദാസിന് സ്വീകരണം

കുന്ദമംഗലം: ഇന്ത്യൻ ജൂനിയർ റഗ്ബി ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുണ്യാ ദാസിന് മടവൂർ ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. പ്രധാനാദ്ധ്യാപകൻ വി.മുഹമ്മദ് ബഷീർ പൊന്നാട അണിയിച്ചു. കായികാദ്ധ്യാപകൻ കെ.സന്തോഷ്, പി.എം.റിയാസ്, പി.കെ. അൻവർ, ബി.പി.മൻസൂർ, എൻ.പി.ഖലീൽ, പി.ജലീൽ, എ.അജ്‌സൽ, മുഹമ്മദ് ഫൈസൽ എന്നിവർ സംബന്ധിച്ചു.

കേരളത്തിൽ നിന്നുള്ള ഏക പ്രതിനിധിയായാണ് പുണ്യാ ദാസ് ദേശീയ ക്യാമ്പിലെത്തിയത്.മടവൂർ പഞ്ചായത്തിലെ ആരാമ്പ്രം ചെമ്പറ്റച്ചരുവിൽ ദാസന്റെയും സിജിയുടെയും മകളാണ്. നേരത്തെ സംസ്ഥാന റഗ്ബി ടീമിലായപ്പോൾ ബീഹാർ, തമിഴ്നാട്, ഒറീസ എന്നീ സംസ്ഥാനങ്ങളിൽ മത്സരത്തിനായി പങ്കെടുത്തിട്ടുണ്ട്. ബീഹാറിൽ നടന്ന ദേശീയ സ്കൂൾ കായിക മേളയിൽ കേരള ടീമിനെ നയിച്ചതും രണ്ടാം സ്ഥാനം നേടിയതും പുണ്യാ ദാസിന്റെ നേതൃത്വത്തിലായിരുന്നു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!