
രാമനാട്ടുകര: രാമനാട്ടുകര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ രാമനാട്ടുകര ഡോക്ടേഴ്സ് വില്ലേജിന് സമീപം സഹകരണ ഓണച്ചന്ത പ്രവർത്തനമാരംഭിച്ചു. ബേപ്പൂർ ഡെവലപ്പ്മെന്റ് മിഷൻ ചെയർമാൻ എം.ഗിരീഷ് ഉദ്ഘാടനം ചെയ്തു. രാമനാട്ടുകര സർവീസ് സഹകരണ ബാങ്ക് ചെയർമാൻ വിജയൻ പി. മേനോൻ അദ്ധ്യക്ഷത വഹിച്ചു. രാമനാട്ടുകര സർവീസ് സഹകരണ ബാങ്ക് ജനറൽ മാനേജർ കെ.ജലീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ബാങ്ക് ഡയറക്ടർമാരായ ബാലസുബ്രഹ്മണ്യൻ, കെ.ഗംഗാധരൻ,രാജേഷ് , കോഓപ്പറേറ്റീവ് യൂണിയൻ സെക്രട്ടറി കെ.ഷിജു, വ്യാപാരസമിതി ഫറോക്ക് മേഖല വൈസ് പ്രസിഡന്റ് അക്കരമണ്ണിൽ ഷാജി, കെ.ജെയ്സൺ ,കെ.അഹമ്മദ് കോയ എന്നിവർ പ്രസംഗിച്ചു.
Ramanatukara Service Cooperative Bank news