കോടഞ്ചേരിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും ഭർത്താവ് വെട്ടിപരിക്കേല്‍പ്പിച്ചു

കോടഞ്ചേരിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും ഭർത്താവ് വെട്ടിപരിക്കേല്‍പ്പിച്ചു

താമരശ്ശേരി: കോടഞ്ചേരിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും ഭർത്താവ് വെട്ടിപരിക്കേല്‍പ്പിച്ചു.കോടഞ്ചേരി മില്ലുപടിയിൽ പാറമല ബിന്ദു, അമ്മ ഉണ്ണി‌യാത എന്നിവർക്കാണ് തിങ്കളാഴ്ച രാവിലെ വെട്ടേറ്റത്. ബിന്ദുവിന്റെ ഭർത്താവ് ജോസഫ് എന്ന ഷിബുവാണ് വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ ആറോടെയാണ് സംഭവം.

ഏറെ നാളായി ബിന്ദുവും ഷിബുവും പിരിഞ്ഞുതാമസിക്കുകയായിരുന്നു . മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നറിയുന്നു.. വീടിനു സമീപം ഒളിച്ചിരുന്ന ഷിബു ബിന്ദു പുറത്തിറങ്ങിയപ്പോൾ കൊടുവാൾ കൊണ്ട് വെട്ടുകയായിരുന്നു. മകളുടെ നിലവിളി കേട്ട് ഓടിവന്ന അമ്മയ്ക്കും പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റു.

കഴുത്തിലും തലയിലും വെട്ടേറ്റ ബിന്ദു കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആക്രമണത്തിൽ ബിന്ദുവിന്റെ അമ്മ ഉണ്ണിയതയുടെ ഇടതുകൈയുടെ വിരൽ മുറിഞ്ഞിരുന്നു. ഓടി രക്ഷപ്പെട പ്രതി ഷിബുവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!