ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

നടുവത്തൂർ ശ്രീ വാസുദേവാശ്രമ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളും കൊയിലാണ്ടി ലീഗൽ സർവീസ് കമ്മിറ്റിയും സംയുക്തമായി ചേർന്ന് ലഹരി വിരുദ്ധ ദിനത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.സമൂഹത്തിന്റെ ആരോഗ്യകരമായ ജീവിതത്തിന് ഭീഷണി ഉയര്‍ത്തിക്കൊണ്ട് ലഹരി എന്ന മഹാവിപത്ത് നമ്മുടെ നാടുകളില്‍ പടരുകയാണ്. സമൂഹത്തെ കാര്‍ന്നു തിന്നുന്ന അപകടത്തിനെതിരെ കുട്ടികൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ ക്ലാസ് എടുത്തത് കൊയിലാണ്ടി കോടതിയിലെ അഭിഭാഷകനായ കെ ടി ശ്രീനിവാസനാണ്. പിടിഎ പ്രസിഡണ്ട് കെ സി സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ അമ്പിളി കെ കെ സ്വാഗതവും ഗൈഡ്സ് യൂണിറ്റ് ലീഡർ ആർദ്ര നന്ദിയും പറഞ്ഞു . ഗൈഡ്സ് ക്യാപ്റ്റൻ ശിൽപ സി, സ്റ്റാഫ് സെകട്ടറി സോളമൻ ബേബി, കൊയിലാണ്ടി താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റി വളണ്ടിയർ ഉഷ എന്നിവർ ഈ ക്ലാസിന് നേതൃത്വം നൽകി.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!