കോഴിക്കോട് ബീച്ച് ഗ്രൗണ്ടിൽ നടക്കുന്ന‘എക്സ്റ്റസി’ പ്രദർശനം ജൂലായ് രണ്ടു വരെ തുടരും

കോഴിക്കോട് ബീച്ച് ഗ്രൗണ്ടിൽ നടക്കുന്ന‘എക്സ്റ്റസി’ പ്രദർശനം ജൂലായ് രണ്ടു വരെ തുടരും

കോഴിക്കോട്: കോഴിക്കോട് ബീച്ച് ഗ്രൗണ്ടിïൽ നടക്കുന്ന പകൽ പ്രൊഡക്‌ഷൻസിന്റെ ‘എക്സ്റ്റസി: പാരഡൈസ് ഓഫ് തേർഡ്‌ വേൾഡ് വണ്ടേഴ്‌സ് ലൈവ്’ എന്ന പ്രദർശനം ജൂലായ് രണ്ടുവരെ തുടരും. ഇന്ത്യയിലാദ്യമായി, അത്യാധുനിക സാങ്കേതികവിദ്യയുടെ അകമ്പടിയോടെ രാജ്യത്തെത്തന്നെ ഏറ്റവും വലിയ ആർട്ട് എക്‌സിബിഷനിലൂടെ സിലണ്ടറിക്കൽ ടാങ്ക് അക്വേറിയവും പകൽ പ്രൊഡക്‌ഷൻസ് നിങ്ങളുടെ മുന്നിൽ എത്തിച്ചിരിക്കുന്നു.

35,000 സ്ക്വയർ ഫീറ്റിൽ അണിയിച്ചൊരുക്കിയ ഒരു ആർട്ട് ഫെസ്‌ററിനോടൊപ്പം അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇമ്പോർട്ട്ഡ് ആർട്ട് ഫ്ളവേഴ്‌സ് ഉൾപ്പെടുത്തി അണിയിച്ചൊരുക്കിയ ഫ്ളവർ ഫെസ്റ്റും, വ്യത്യസ്തവും ആകർഷണീയവുമായ ജീവജാലങ്ങളെ ഉൾപ്പെടുത്തിയുള്ള ആനിമൽ കേജ്, കുട്ടികൾക്ക് ആനന്ദവും അദ്‌ഭുതവുമുണർത്തുന്ന ഡെയർഹൗസ് എന്നിവയുമുണ്ട്.

പ്രായമായവർക്ക് 150 രൂപയും കുട്ടികൾക്ക് 100 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വിവരങ്ങൾക്ക്: 7399888777.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!