കൊയിലാണ്ടി ബി.ഇ.എം യു.പി സ്കൂൾ പുതിയ കെട്ടിടോദ്ഘാടനം 28ന്

കൊയിലാണ്ടി ബി.ഇ.എം യു.പി സ്കൂൾ പുതിയ കെട്ടിടോദ്ഘാടനം 28ന്

കൊയിലാണ്ടി: ബി.ഇ.എം യു.പി സ്കൂൾ പുതിയ കെട്ടിടോദ്ഘാടനം ഈ മാസം 28ന് വൈകീട്ട് നാലിന് നടക്കും. പന്തലായനി യു.പി. സ്കൂൾ പുതിയ മാനേജ്മെന്‍റിന് കീഴിൽ ബി.ഇ.എം യു.പി സ്കൂൾ, കൊയിലാണ്ടി എന്നായി പ്രവർത്തനം ആരംഭിച്ചിട്ട് അഞ്ച് വർഷം തികയുകയാണ്.

ഉദ്ഘാടനത്തോടനുബന്ധിച്ച് പൂർവ വിദ്യാർഥി സംഗമം, കലാവിരുന്ന്, ഗാനമേള-മിമിക്സ് `മെഗാഷോ’ തുടങ്ങിയ പരിപാടികൾ നടക്കും.

കെട്ടിടത്തിന്‍റെ ഉദ്ഘാടനം സി.എസ്.ഐ മലബാർ മഹാ ഇടവക ബിഷപ്പ് റൈറ്റ്. റവ. ഡോ. റോയ്സ് മനോജ് വിക്ടർ നിർവഹിക്കും. കാനത്തിൽ ജമീല എം.എൽ.എ മുഖ്യാതിഥിയാകും. കോർപ്പറേറ്റ് മാനേജർ സുനിൽ പുതിയാട്ടിൽ ഉപഹാര സമർപ്പണം നടത്തും. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിക്കും. പ്രധാനാധ്യാപകൻ കെ. ഗിരിഷ് റിപ്പോർട്ട് അവതരിപ്പിക്കും. വിവിധ സംഘടനാപ്രതിനിധികളും മറ്റും ചടങ്ങിൽ ആശംസകളർപ്പിച്ച് സംസാരിക്കും.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!