കൊയിലാണ്ടി: മംഗള എക്‌സ്പ്രസിന് ഡല്‍ഹിയില്‍നിന്ന് എറണാകുളത്തേക്കു പോകുമ്പോള്‍ കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് കൊയിലാണ്ടിക്കൂട്ടം ഡല്‍ഹി ചാപ്റ്റര്‍ ആവശ്യപ്പെട്ടു.
വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് വടകര എം.പി. കെ. മുരളീധരന് കൊയിലാണ്ടിക്കൂട്ടം നിവേദനം നല്‍കി. എറണാകുളത്തുനിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയില്‍ കൊ യിലാണ്ടിയില്‍ സ്റ്റോപ്പുണ്ടെങ്കിലും ഡല്‍ഹി-എറണാകുളം യാത്രയില്‍ സ്റ്റോപ്പില്ല.
ഇതുകാരണം കൊയിലാണ്ടിയില്‍ ഇറങ്ങേണ്ട യാത്രക്കാര്‍ പുലര്‍ച്ചെ രണ്ടിന് കോഴിക്കോട് ഇറങ്ങി തിരിച്ചു വരേണ്ട സ്ഥിതിയാണുള്ളതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.കോവിഡ് കാലത്തിനുമുമ്പുള്ള സ്റ്റോപ്പുകളും സമയ ക്രമവും പുനഃസ്ഥാപിക്കാന്‍ ഇടപെടണമെന്നും അഭ്യര്‍ത്ഥിച്ചു. റെയില്‍വേ ബോര്‍ഡ് യോഗത്തില്‍ ഈ ആവശ്യം ഉന്നയിക്കാമെന്ന് എം.പി. ഉറപ്പുനല്‍കി.