നാദാപുരം: പ്രായപൂർത്തിയാകാത്ത പ്ലസ്ടു വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രവാസി അറസ്റ്റിൽ. തൂണേരി മുടവന്തേരിയിലെ പാറോള്ളതിൽ ഇസ്മായിലിനെ(52)യാണ് നാദാപുരം എസ്.ഐ വിനീത് വിജയൻ അറസ്റ്റു ചെയ്തത്.
വിദ്യാർഥിനി സ്കൂളിലെ ക്ലാസ് മുറിയിൽ അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് സഹവിദ്യാർഥികൾ അധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസലിങ്ങിലാണ് പീഡനവിവരം പുറത്തറിയുന്നത്. നാദാപുരം പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്തു.
ഇതിനിടയിൽ പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. ഹൈകോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി തള്ളുകയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകാൻ നിർദേശിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ 10.30ഓടെ നാദാപുരം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
