കോഴിക്കോട് പേരാമ്പ്രയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു

കോഴിക്കോട് പേരാമ്പ്രയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു

പേരാമ്പ: കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര കക്കാട് പള്ളിക്ക് സമീപം ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കൈതക്കൽ ലക്ഷംവീട് കോളനിയിലെ ഹനീഫയാണ് മരിച്ചത്. പുതിയ ബൈപാസ് ജങ്ഷനു സമീപത്താണ് അപകടം നടന്നത്.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. മുമ്പിൽ സഞ്ചരിക്കുകയായിരുന്ന കാർ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ ഫനീഫ സഞ്ചരിച്ച സ്കൂട്ടർ കാറിലിടിക്കുകയായിരുന്നു. തുടർന്ന് സ്കൂട്ടർ മറിഞ്ഞ് ഹനീഫ റോഡിലേക്ക് വീഴുകയും കുറ്റ്യാടി ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസ്സിനടിയിൽ പെട്ടു. നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ഹനീഫ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!