കൊടുവള്ളി : കൊടുവള്ളി എക്സൈസ് സർക്കിൾ സംഘവും കോഴിക്കോട് എക്സൈസ് ഇൻറലിജൻസ് ബ്യൂറോയും ബുധനാഴ്ച കട്ടിപ്പാറ അമരാട് മലയിൽ നടത്തിയ റെയ്ഡിൽ 10 ലിറ്റർ വ്യാജ വാറ്റു ചാരായവും ഇത് കടത്തിക്കൊണ്ടു വരാനുപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തു.
ചാരായം കടത്തിക്കൊണ്ടുവന്ന കട്ടിപ്പാറ അമരാട് ബാഹുലേയൻ എക്സൈസ് സംഘത്തെക്കണ്ട് വാഹനമുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.