ആശുപത്രി ജീവനക്കാരികളെ പീഡിപ്പിക്കാൻ ശ്രമം: മാനേജർക്കെതിരെ കേസ്

ആശുപത്രി ജീവനക്കാരികളെ പീഡിപ്പിക്കാൻ ശ്രമം: മാനേജർക്കെതിരെ കേസ്

പയ്യോളി : സ്വകാര്യ ആശുപത്രിയിലെ രണ്ട് ജീവനക്കാരികളെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ആശുപത്രി മാനേജർക്കെതിരെ പൊലീസ് കേസെടുത്തു. ജീവനക്കാരികളുടെ പരാതിയിൽ മാനേജർ ഷഫീറിനെതിരെയാണ് പയ്യോളി പൊലീസ് കേസെടുത്തത്.

ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 354, 294, 509 എന്നീ വകുപ്പുകൾ ചേർത്ത് രണ്ട് കേസുകളാണ് എടുത്തത്. എന്നാൽ ഇയാളെ പിടികൂടിയിട്ടില്ല. പ്രതിക്കായി തെരച്ചിൽ ആരംഭിച്ചതായും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!