സ്കൂളിൽ കയറി വിദ്യാർഥികളെ മർദിച്ചതായി പരാതി

സ്കൂളിൽ കയറി വിദ്യാർഥികളെ മർദിച്ചതായി പരാതി

വടകര: ക്ലാസിൽ കയറി വിദ്യാർഥികളെ യുവാവ് മർദിച്ചതായി പരാതി. വടകര എം.യു.എം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് ഫാദിൽ (14), ഷാമിൽ (14) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ വടകര ജില്ല ആശുപത്രിയിൽ ചികിത്സതേടി.

ചൊവ്വാഴ്ച രാവിലെ 10ഓടെയാണ് സംഭവം. കഴിഞ്ഞദിവസം കുട്ടികൾ തമ്മിൽ വാക്കുതർക്കവും കൈയാങ്കളിയും നടന്നിരുന്നു. ഇതിന്റെ തുടർച്ചയായി മറ്റൊരു വിദ്യാർഥിയുടെ രക്ഷിതാവ് ക്ലാസിൽ കയറി ഇരുവരെയും മർദിച്ചതായാണ് പരാതി. സംഭവത്തിൽ സ്കൂൾ അധികൃതർ വടകര പൊലീസിൽ പരാതി നൽകി.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!