അനധികൃതമായി സൂക്ഷിച്ച 40 കിലോ ചന്ദനത്തടി പിടികൂടി

അനധികൃതമായി സൂക്ഷിച്ച 40 കിലോ ചന്ദനത്തടി പിടികൂടി

പ്രതീകാത്മക ചിത്രം

ബാലുശ്ശേരി : കണ്ണാടിപ്പൊയിൽ ഭാഗത്ത്‌ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 40 കിലോഗ്രാം ചന്ദനത്തടികളുമായി ഒരാളെ കോഴിക്കോട് ഫോറസ്റ്റ്‌ ഫ്ളയിങ്സ്ക്വാഡ് റെയിഞ്ച് ഓഫീസറും സംഘവും പിടികൂടി. വിൽപ്പന നടത്താനായി ചെത്തിയൊരുക്കി സൂക്ഷിച്ച ചന്ദനത്തടികളുമായി കണ്ണാടിപ്പൊയിൽ തൈക്കണ്ടി രാജനെയാണ്‌ വനംവകുപ്പ് അധികൃതർ പിടികൂടിയത്.

ഫ്ളയിങ് സ്ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ്‌ ഓഫീസർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണിത്. റെയിഞ്ച് ഫോറസ്റ്റ്‌ ഓഫീസർ പി. പ്രഭാകരൻ, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ്‌ ഓഫീസർമാരായ എബിൻ എ. സുബീർ, സെക്‌ഷൻ ഫോറസ്റ്റ്‌ ഓഫീസർമാരായ ജഗദീഷ് കുമാർ, വബീഷ് എം., ബീറ്റ് ഫോറസ്റ്റ്‌ ഓഫീസർമാരായ ആസിഫ് എ., മുഹമ്മദ്‌ അസ്‌ലം സി., ശ്രീനാഥ് കെ.വി., പ്രസുധ എം.എസ്., ഡ്രൈവർ ജിജിഷ് ടി.കെ. എന്നിവരടങ്ങിയ സംഘമാണ് രാജനെ ചന്ദനത്തടികൾ സഹിതം പിടികൂടിയത്.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!