2019-20, 2020-21 വർഷങ്ങളിൽ ഈ ഗവേണൻസ് വഴി ഭരണരംഗത്ത് മികവ് തെളിയിച്ച സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. നാലു പുരസ്കാരം നേടി കോഴിക്കോട് ജില്ല ഭരണകൂടം മികവ് കാട്ടി. നല്ല ഇ- ഗവേൺഡ് ജില്ല പുരസ്കാരം കോഴിക്കോടിനാണ്.
വയനാട് രണ്ടാം സ്ഥാനം നേടി. ഇ-ആരോഗ്യം ഇ-മെഡിസിൻ വിഭാഗത്തിലെ ഒന്നാം സ്ഥാനവും കോഴിക്കോടിനാണ്. രണ്ടാം സ്ഥാനം സംസ്ഥാന ഹോമിയോപ്പതി വകുപ്പിനും.
ഇന്നവേഷൻ വിഭാഗത്തിൽ കോഴിക്കോട് ജില്ല ഭരണകൂടത്തിന്റെ കോവിഡ് പാൻഡമിക് മാനേജ്മെൻറ് ഒന്നും മലബാർ കാൻസർ സെൻററും രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസും രണ്ടും കൊച്ചി മെട്രോയും കെ.എസ്.ഇ.ബിയും മൂന്നും സ്ഥാനങ്ങൾ നേടി. 10 ഈ ഗവേണൻസ് വിഭാഗങ്ങൾക്കാണ് പുരസ്കാരം. ഡിസംബർ മൂന്നിന് ടാഗോർ തിയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും. സൈബർ ഗവേണൻസ് രണ്ടാം സ്ഥാനം കോഴിക്കോട് ജില്ല ഭരണകൂടവും മൂന്നാം സ്ഥാനം സംസ്ഥാന സൂ-മ്യൂസിയം വകുപ്പും നേടി.
ഇ-ലേണിങ് വിഭാഗത്തിലെ ഒന്നാം സ്ഥാനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജും കാലിക്കറ്റ് സർവകലാശാലയുടെ ഇ.എം.എം.ആർ.സിയും പങ്കിട്ടു. സെൻറ് ജോസഫ് കോളജ് ഇരിങ്ങാലക്കുടയും സംസ്ഥാന മലയാളം മിഷനും രണ്ടാം സ്ഥാനം നേടി. സി. സരിത നേതൃത്വം കൊടുക്കുന്ന കോഴിക്കോട് പുഷ്പാ ജങ്ഷൻ അക്ഷയ സെന്ററാണ് മികച്ച അക്ഷയ സെൻറർ.
Kozhikode district administration