സിവിൽ സ്റ്റേഷന് സമീപം അതിവേഗത്തിലെത്തിയ ബസ്സിടിച്ച് വിദ്യാർഥിനികൾക്ക് പരിക്ക്

സിവിൽ സ്റ്റേഷന് സമീപം അതിവേഗത്തിലെത്തിയ ബസ്സിടിച്ച്  വിദ്യാർഥിനികൾക്ക് പരിക്ക്

കോഴിക്കോട് : സിവിൽ സ്റ്റേഷന് സമീപം അതിവേഗത്തിലെത്തിയ ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരായ വിദ്യാർഥിനികൾക്ക് പരിക്ക്. കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കോളേജിലെ ട്രാവൽ ആൻഡ് ടൂറിസം രണ്ടാം വർഷ വിദ്യാർഥികളായ റീമ റഷീദ് (19), സെനിൽ ഹെല (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഇഖ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റീമ റഷീദിനെ മെയ്ത്ര ആശുപത്രിയിലേക്ക് മാറ്റി.

ബേപ്പൂർ-മെഡിക്കൽ കോളേജ് റൂട്ടിലോടുന്ന ‘ഐബക്ക്’എന്ന ബസാണ് അപകടമുണ്ടാക്കിയത്. മലാപ്പറമ്പ് ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന ബസ് കോഴിക്കോട്ടുനിന്ന് മലാപ്പറന്പ് ഭാഗത്തേക്ക് പോകുകയായിരുന്ന വിദ്യാർഥിനികൾ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. ഇടിച്ചയുടനെ വിദ്യാർഥികളെ ആശുപത്രിയിലെത്തിക്കാതെ ബസ് ജീവനക്കാർ ഓടിപ്പോയി. സംഭവസ്ഥലത്ത് നടക്കാവ് പോലീസ് പരിശോധന നടത്തി. ബസ് അതിവേഗത്തിലായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സമീപത്തെ കടയിലുള്ളവർ ഓടിയെത്തുമ്പോൾ ചോരയിൽ കുളിച്ചനിലയിലായിരുന്നു വിദ്യാർഥിനികൾ.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!