മലിനജല പ്ലാന്‍റ് നിർമാണം: കോതിയിൽ വീണ്ടും സംഘർഷം, അറസ്റ്റ്

മലിനജല പ്ലാന്‍റ് നിർമാണം: കോതിയിൽ വീണ്ടും സംഘർഷം, അറസ്റ്റ്

കോ​ഴി​ക്കോ​ട്: അ​മൃ​ത് പ​ദ്ധ​തി​യി​ൽ കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന മ​ലി​ന​ജ​ല സം​സ്ക​ര​ണ പ്ലാ​ന്റി​നാ​യു​ള്ള ചു​റ്റു​മ​തി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്ക​വെ പ​ദ്ധ​തി​പ്ര​ദേ​ശ​മാ​യ കോ​തി പ​ള്ളി​ക്ക​ണ്ടി അ​ഴീ​ക്ക​ൽ റോ​ഡി​ൽ വീ​ണ്ടും സം​ഘ​ർ​ഷം. വെ​ള്ളി​യാ​ഴ്ച ജ​ന​കീ​യ ഹ​ർ​ത്താ​ലി​ൽ നി​ർ​ത്തി​വെ​ച്ച നി​ർ​മാ​ണം ശ​നി​യാ​ഴ്ച പു​ന​രാ​രം​ഭി​ച്ച​തോ​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

പൊ​ലീ​സ് കാ​ര​ണ​മി​ല്ലാ​തെ മ​ർ​ദി​ക്കു​ക​യും ബൂ​ട്ടി​ട്ട് ച​വി​ട്ടു​ക​യും മു​ഖ​ത്ത​ടി​ക്കു​ക​യും ചെ​യ്ത​താ​യി ജ​ന​കീ​യ പ്ര​തി​രോ​ധ​സ​മി​തി നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ മു​ഹ​മ്മ​ദ് സ​ജ​ൽ, എം.​പി. ഉ​മ്മ​ർ, അ​റ​ഫാ​ത്ത്, ബാ​ബു എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ​ഇ​വ​രെ പി​ന്നീ​ട് സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ടു. ഈ ​രീ​തി​യി​ൽ പൊ​ലീ​സ് പ്ര​തി​ക​രി​ച്ചാ​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തു​മെ​ന്നും നേ​താ​ക്ക​ൾ മു​​ന്ന​റി​യി​പ്പ് ന​ൽ​കി.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!