മെഡിക്കൽ കോളജ് ലേഡീസ് ഹോസ്റ്റലിൽ വിദ്യാർഥികളുടെ പ്രതിഷേധം

മെഡിക്കൽ കോളജ് ലേഡീസ് ഹോസ്റ്റലിൽ വിദ്യാർഥികളുടെ പ്രതിഷേധം

കോഴിക്കോട്: ഹോസ്റ്റൽ രാത്രി 10 മണിക്ക് അടക്കുന്നത് കർശനമാക്കിയതിനെതിരെ കോഴിക്കോട് മെഡിക്കൽ കോളജ് ലേഡീസ് ഹോസ്റ്റലിന് പുറത്ത് വിദ്യാർഥികളുടെ പ്രതിഷേധം. ലേഡീസ് ഹോസ്റ്റൽ നാലിന് മുന്നിലാണ് എം.ബി.ബി.എസ് വിദ്യാർഥികൾ മുദ്രാവാക്യം വിളികളോടെ പ്രതിഷേധിച്ചത്.

ഹോസ്റ്റൽ രാത്രി പത്ത് മണിക്ക് അടക്കുന്നതിനെതിരെയായിരുന്നു സമരം. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് സമരം ആരംഭിച്ചത്. 10 മണിക്ക് തന്നെ ഹോസ്റ്റലിൽ കയറണമെന്ന് വിദ്യാർഥികൾക്ക് നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു. ഇന്നലെ ഇത് കർശനമായി നടപ്പാക്കി. പത്ത് മണിയോടെ തന്നെ ഹോസ്റ്റൽ അടക്കുകയും ചെയ്തു.

ഇതോടെ പ്രാക്ടിക്കൽ ക്ലാസ് അടക്കം കഴിഞ്ഞുവന്ന വിദ്യാർഥികൾക്ക് റൂമിൽ പ്രവേശിക്കാനാവാതെ രാത്രി പുറത്തുനിൽക്കേണ്ടി വന്നു. പിന്നാലെ, ഹോസ്റ്റലിൽ ഉണ്ടായിരുന്ന വിദ്യാർഥികളടക്കം സംഘടിച്ച് പ്രതിഷേധം നടത്തുകയായിരുന്നു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!