ബാലുശ്ശേരി : ബാലുശ്ശേരി ടൗൺ നവീകരണപ്രവൃത്തി ഒരുവർഷത്തിനുശേഷം വീണ്ടും ആരംഭിച്ചു. നടപ്പാതനവീകരണവും നടപ്പാതയിൽ ടൈൽപതിക്കലും ഹാൻഡ് റെയിൽ നിർമിക്കലുമാണ് നടത്തുന്നത്. പുതിയ കരാറുകാരൻ ബാലുശ്ശേരി പോസ്റ്റോഫീസ് റോഡിൽനിന്ന് പ്രവൃത്തി ആരംഭിച്ചു.
2018 നവംബർ മാസത്തിൽ ആരംഭിച്ച നവീകരണപ്രവൃത്തി ഇതുവരെ പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ബാലുശ്ശേരി പോലീസ്സ്റ്റേഷൻമുതൽ പോസ്റ്റോഫീസ് റോഡുവരെയുള്ള ഭാഗമാണ് നവീകരിക്കാനുള്ളത്. 2018 നവംബർമാസത്തിലാണ് പദ്ധതി തുടങ്ങിയത്.