താമരശ്ശേരിയിൽ ആണ്‍സുഹൃത്തിന്റെ കൈഞരമ്പ് മുറിച്ച് 15കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു

താമരശ്ശേരിയിൽ  ആണ്‍സുഹൃത്തിന്റെ കൈഞരമ്പ് മുറിച്ച് 15കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട്; ആണ്‍ സുഹൃത്തിന്റെ കൈഞരമ്പ് മുറിച്ച ശേഷം 15കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. താമരശേരിയിലാണ് സംഭവം. കോടഞ്ചേരി സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ് ബസ് ജീവനക്കാരനായ സുഹൃത്തിനെ ആക്രമിച്ച ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചത്. രണ്ട് പേരും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ താമരശേരി ബസ് സ്റ്റാന്‍ഡിലാണ് സംഭവം. ബസ് ജീവനക്കാരനായ യുവാവും പെണ്‍കുട്ടിയും അടുപ്പത്തിലായിരുന്നു എന്നാണ് വിവരം.

ഇന്ന് 12 മണിയോടെ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസില്‍ കയറിയ പെണ്‍കുട്ടി ബസിന്റെ പിറകിലേക്ക് വരാന്‍ യുവാവിനോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ബാഗില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ആക്രമിച്ചെന്നാണ് യുവതിയുടെ മൊഴി. കൈയില്‍ മുറിവേറ്റ യുവാവ് ബസില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു. പിന്നീട് ചോരയൊലിക്കുന്ന കയ്യുമായി ഇയാളെ കണ്ട് മറ്റ് ബസ് ജീവനക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയും കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെണ്‍കുട്ടിയെയും ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ആറ് മാസമായി പെണ്‍കുട്ടി മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവാവിനോട് ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.

15-year-old-suicide-attempt-by-cutting-her-boyfriend-s-wrist-both-are-in-kozhikode-hospital

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!