മാവൂരിൽ തോട്ടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

മാവൂരിൽ  തോട്ടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

മാവൂർ: തെങ്ങിൻതോപ്പിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. മാവൂർ ഗ്രാമ പഞ്ചായത്ത്‌ 11ാം വാർഡിൽ പനങ്ങോട് കുന്നുമ്മൽ നടുക്കണ്ടി അബ്ദുറഷീദ് എന്ന നാണിയുടെ തോട്ടത്തിലിറങ്ങിയ പന്നിയെയാണ് എംപാനൽ ഷൂട്ടർ സി.എം. ബാലൻ വെടിവെച്ചുകൊന്നത്.

രണ്ടു വയസ്സും 120 കിലോ തൂക്കവുമുള്ള കാട്ടുപന്നിയെ ശനിയാഴ്ച രാത്രി 11നാണ് വെടിവെച്ചത്. ഗ്രാമ പഞ്ചായത്ത്‌ അംഗം പുലപ്പാടി ഉമ്മർ, ജാഗ്രത സമിതി കൺവീനർമാരായ അബ്ദുറഷീദ്, ബഷീർ, ഷനോജ് എന്നിവരുടെയും പരിസരവാസികളുടെയും സാന്നിധ്യത്തിൽ ജഡം നിയമാനുസരണം സംഭവസ്ഥലത്തു മറവുചെയ്തു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!