കോ​ഴി​ക്കോ​ട് എ​യിം​സ് വേ​ണ​മെ​ന്ന കേ​ര​ള​ത്തി​ന്റെ ആ​വ​ശ്യം കേ​ന്ദ്രം അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

കോ​ഴി​ക്കോ​ട് എ​യിം​സ് വേ​ണ​മെ​ന്ന കേ​ര​ള​ത്തി​ന്റെ ആ​വ​ശ്യം കേ​ന്ദ്രം അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന്  മു​ഖ്യ​മ​ന്ത്രി

കോ​ഴി​ക്കോ​ട് എ​യിം​സ് വേ​ണ​മെ​ന്ന കേ​ര​ള​ത്തി​ന്റെ ആ​വ​ശ്യം കേ​ന്ദ്രം അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ ന​വ​കേ​ര​ള സ​ദ​സ്സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്റെ ദീ​ർ​ഘ​കാ​ല​ത്തെ ആ​വ​ശ്യ​മാ​ണ​ത്. ആ​രോ​ഗ്യ​രം​ഗ​ത്തെ ന​മ്മു​ടെ നേ​ട്ട​ങ്ങ​ൾ നോ​ക്കു​മ്പോ​ൾ അ​ത് ആ​രും അം​ഗീ​ക​രി​ക്കും. ഓ​രോ കൊ​ല്ല​വും ഇ​താ കി​ട്ടി​യെ​ന്ന് തോ​ന്നു​മെ​ങ്കി​ലും കേ​ര​ള​ത്തി​ന് പ്ര​ഖ്യാ​പി​ക്കി​ല്ല. ഇ​തു​പോ​ലെ നാ​ടി​ന് പ്ര​തി​കൂ​ല​മാ​യ അ​നേ​കം നി​ല​പാ​ട് കേ​ന്ദ്ര​മെ​ടു​ത്തു. ഇ​പ്പോ​ൾ എ​തി​ർ നി​ല​പാ​ടു​ക​ളു​ടെ മൂ​ർ​ധ​ന്യ​ത​യി​ലാ​ണ്. ഇ​തി​നെ​തി​രെ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം തു​റ​ന്നെ​തി​ർ​ക്കാ​ൻ പ്ര​തി​പ​ക്ഷം ത​യാ​റാ​കു​ന്നി​ല്ല. കേ​ര​ളം മു​ന്നോ​ട്ടു​വെ​ക്കു​ന്ന ബ​ദ​ൽ, മ​തേ​ത​ര നി​ല​പാ​ടാ​ണ് കേ​ന്ദ്ര​ത്തെ ചൊ​ടി​പ്പി​ക്കു​ന്ന​ത്. സു​ശ​ക്ത​മാ​യ കേ​ന്ദ്ര​വും സം​തൃ​പ്ത​മാ​യ സം​സ്ഥാ​ന​വു​മാ​ണ് വേ​ണ്ട​ത്. അ​ധി​കാ​ര​വും ധ​ന​വു​മു​ള്ള പ്രാ​ദേ​ശി​ക സ​ർ​ക്കാ​റാ​ണ് ആ​വ​ശ്യം. എ​ന്നാ​ൽ, സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ അ​ധി​കാ​ര​മ​ട​ക്കം കേ​ന്ദ്രം ക​വ​രാ​നാ​ണ് നോ​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

റേ​ഷ​ൻ ക​ട​ക​ളു​ടെ മു​ഖ​ച്ഛാ​യ മാ​റ്റാ​ൻ സാ​ധി​ച്ച​താ​യി മ​ന്ത്രി ജി.​ആ​ർ. അ​നി​ലും ന​വ​കേ​ര​ള സ​ദ​സ്സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന എ​ല്ലാ നി​വേ​ദ​ന​ങ്ങ​ളി​ലും സ​ർ​ക്കാ​റി​ന്റെ ശ്ര​ദ്ധ​യെ​ത്തു​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നും പ​റ​ഞ്ഞു. ഹൃ​ദ​യ ശൂ​ന്യ​മാ​യ പ്ര​തി​പ​ക്ഷ​വും ഹൃ​ദ​യ​മു​ള്ള സ​ർ​ക്കാ​റു​മാ​ണു​ള്ള​തെ​ന്നും അ​തി​ന്റെ ഉ​ദാ​ഹ​ര​ണ​മാ​ണ് സ​ർ​ക്കാ​ർ ഹെ​ലി​കോ​പ്റ്റ​ർ വാ​ട​ക​ക്കെ​ടു​ത്ത​ത് ത​ട​യാ​ൻ നോ​ക്കി​യ​തെ​ന്നും മ​ന്ത്രി എം.​ബി. രാ​ജേ​ഷും പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കൊ​ച്ചി​യി​ൽ ഹൃ​ദ​യം എ​ത്തി​ച്ച​ത്, ഹെ​ലി​കോ​പ്റ്റ​റി​നെ എ​തി​ർ​ത്ത മാ​ധ്യ​മ​ങ്ങ​ൾ​ക്കു​ത​ന്നെ വാ​ർ​ത്ത​യാ​ക്കേ​ണ്ടി​വ​ന്നെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!