വാഹന പ്രചാരണ ജാഥയ്ക്ക് സ്വീകരണം

വാഹന പ്രചാരണ ജാഥയ്ക്ക് സ്വീകരണം

കൊയിലാണ്ടി: എല്ലാവർക്കും വീട്, എല്ലാവർക്കും ഭൂമി, സ്വകാര്യമേഖലയിൽ സംവരണം എന്നീ ആവശ്യങ്ങളുയർത്തി ഒക്ടോബർ 3ന് പി.കെ.എസ് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിനോടനുബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാന വാഹന പ്രചാരണ ജാഥയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. ജാഥാലീഡർ പി.കെ.എസ് സംസ്ഥാന സെക്രട്ടറി കെ.സോമപ്രസാദ് പ്രസംഗിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി ടി.കെ.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വണ്ടിത്തടം മധു, കെ.ശാന്തകുമാരി, കാനത്തിൽ ജമീല എം.എൽ.എ,​ നഗരസഭ വൈസ് ചെയർമാൻ കെ.സത്യൻ, സി.അശ്വനിദേവ്, പി.കെ.രാജേഷ്, മുണ്ട്യാടി ബാബു, പി.പി.അനൂപ് എന്നിവർ പ്രസംഗിച്ചു.

Koyilandy News

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!