കോഴിക്കോട് : തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിവിഹിതം അട്ടിമറിച്ച സർക്കാർ നിലപാടിനെതിരേ യു.ഡി.എഫ്. ജനപ്രതിനിധികൾ കോർപ്പറേഷൻ ഓഫീസിനുമുമ്പിൽ ധർണ നടത്തി. കെ.പി.സി.സി. ജനറൽസെക്രട്ടറി പി.എം. നിയാസ് ഉദ്ഘാടനംചെയ്തു.
പദ്ധതിവിഹിതം യഥാസമയം നൽകാതെ തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചത് സർക്കാരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതുവഴി സംസ്ഥാനത്താകെ 1451 കോടി സർക്കാർ കവർന്നുവെന്നും അദ്ദേഹം ആരോപിച്ചു.
യു.ഡി.എഫ്. കൗൺസിൽ പാർട്ടിലീഡർ കെ.സി. ശോഭിത അധ്യക്ഷയായി. മുസ്‌ലിംലീഗ് ജില്ലാ ജനറൽസെക്രട്ടറി ടി.ടി. ഇസ്മായിൽ മുഖ്യപ്രഭാഷണം നടത്തി. കെ. മൊയ്തീൻകോയ, എസ്.കെ. അബൂബക്കർ, പി. ഉഷാദേവി, കെ. റംലത്ത്, സാഹിദ സുലൈമാൻ, ആയിഷബി പാണ്ടികശാല, ഓമന മധു, അജീബ ഷമീൽ, സി.ടി. സക്കീർഹുസൈൻ, എ.ടി. മൊയ്തീൻകോയ എന്നിവർ സംസാരിച്ചു.