താമരശ്ശേരി ചുരത്തിൽ ചരക്കു ലോറി ഓവുചാലിലേക്ക് മറിഞ്ഞു

താമരശ്ശേരി ചുരത്തിൽ ചരക്കു ലോറി ഓവുചാലിലേക്ക് മറിഞ്ഞു

താമരശ്ശേരി ചുരത്തിൽ ചരക്കു ലോറി ഓവുചാലിലേക്ക് മറിഞ്ഞു അപകടം. ചുരം ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിലുള്ള സ്ഥലത്താണ് ലോറി ഓവുചാലിലേക്ക് ചരിഞ്ഞു അപകടമുണ്ടായത്.കർണാടകയിൽ നിന്ന് ചരക്കുമായി കോഴിക്കോട്ടേക്ക് പോകുന്ന ലോറിയാണ് നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് മറിഞ്ഞത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം.

ഡ്രൈവറുടെ സമയോജിതമായ ഇടപെടൽ മൂലം വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ലോറി ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ക്രെയിൻ സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ട് ലോറി മാറ്റാനുള്ള ശ്രമം നടത്തിവരികയാണ്. ചെറിയ തോതിൽ ചുരത്തിൽ ഗതാഗത തടസ്സവും നേരിടുന്നുണ്ട്.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!