കെ.എസ്.എസ്.പി.യു സാംസ്കാരിക സംഗമം

കെ.എസ്.എസ്.പി.യു സാംസ്കാരിക സംഗമം

തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ് എസ്.പി.യു) കൊടുവള്ളി ബ്ലോക്ക് വനിതാവേദിയും സാംസ്കാരികവേദിയും ചേർന്ന് തിരുവമ്പാടിയിൽ സാംസ്കാരിക സംഗമം നടത്തി. ബ്ലോക്ക് കമ്മിറ്റിയുടെ പരിധിയിലുള്ള പത്ത് യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. കലാപരിപാടികൾ അവതരിപ്പിക്കുകയും വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനവിതരണം നടത്തുകയും ചെയ്തു.

കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ബ്ലോക്ക് പ്രസിഡന്റ് എം.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡന്റ് എം.പി. അസൈൻ മുഖ്യപ്രഭാഷണം നടത്തി. കെ.വി.ജോസഫ്, കെ.കെ.അബ്ദുറഹ്‌മാൻകുട്ടി, കെ.സി.ജോസഫ്, വി.കെ.രത്നമ്മ, പി.വി.ജോൺ, പി.കെ.രാമൻകുട്ടി, കെ.ജെ.മോളി എന്നിവർ പ്രസംഗിച്ചു.

mukkam news , Thiruvambady News

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!