കോഴിക്കോട് പീഡന പരാതിയിൽ സി പി എം നേതാവിന് സസ്പെൻഷൻ

കോഴിക്കോട് പീഡന പരാതിയിൽ സി പി എം നേതാവിന് സസ്പെൻഷൻ

കോഴിക്കോട് : പീഡന പരാതിയിൽ സി പി എം നേതാവിന് സസ്പെൻഷൻ . സി പി ഐ വനിതാ നേതാവിന്റെ പരാതിയിലാണ് പേരാമ്പ്ര ഏരിയാ കമ്മറ്റി അംഗം കെ.പി. ബിജുവിനെ ഒരു വർഷത്തേക്ക് സസ്പെന്റ് ചെയ്തത്.

ഏരിയാ കമ്മറ്റി യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.ഇയാൾക്കെതിരെ മേപ്പയൂർ പോലീസ് പീഡനക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.ചെറുവണ്ണൂർ പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി അംഗവും മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്മാണ് ബിജു.

തുടക്കത്തിൽ പരാതി വ്യാജമാണെന്നായിരുന്നു നിലപാടെങ്കിലും പ്രാദേശികമായി പ്രതിഷേധം ശക്തമായതോടെയാണ് സിപിഎം നടപടി എടുത്തത്.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!