വൈദ്യുതി വാഹനങ്ങൾക്കായി കൊയിലാണ്ടിയിൽ ചാർജിങ് സ്റ്റേഷനുകൾ

വൈദ്യുതി വാഹനങ്ങൾക്കായി കൊയിലാണ്ടിയിൽ ചാർജിങ് സ്റ്റേഷനുകൾ

കൊയിലാണ്ടി: വൈദ്യുതി ഉപയോഗിച്ച് വാഹനങ്ങൾ ഓടിക്കുന്നതിന് നഗരത്തിൽ സംവിധാനമായി. കെ.എസ്.ഇ.ബിയുടെ പോൾ മൗണ്ടന്റ് ചാർജിങ് സ്റ്റേഷൻ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ജങ്ഷൻ, ബപ്പൻകാട്, അരങ്ങാടത്ത് എന്നിവിടങ്ങളിൽ സ്ഥാപിച്ചു.

കാർ, ഒട്ടോറിക്ഷ, സ്കൂട്ടർ എന്നിവക്ക് ഉപയോഗിക്കാം. യൂനിറ്റിന് സർവിസ് ചാർജടക്കം പതിമൂന്നു രൂപയാണ് നിരക്ക്. വൈദ്യുതി ചാർജിങ് സ്റ്റേഷനുകൾ നിലവിൽ വരുന്നത് കൂടുതൽ പേരെ വൈദ്യുതി വാഹനങ്ങൾ ഉപയോഗിക്കുന്നതിലേക്ക് ആകർഷിപ്പിക്കുമെന്നാണ് കരുതുന്നത്.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!