ഓമശ്ശേരി : ഓമശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സഹായത്തോടെ കൂടത്തായി കൊല്ലപ്പടിയിൽ ജൈവവൈവിധ്യ ഉദ്യാനം ഒരുങ്ങുന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൽ നാസർ തൈ നട്ട് ഉദ്ഘാടനം ചെയ്തു. എം.എം.രാധാമണി അധ്യക്ഷയായി.
പദ്ധതി നിർവഹണം പൂർണമായും ജൈവ വൈവിധ്യ പരിപാലന സമിതിയുടെ (ബി.എം.സി.) മേൽനോട്ടത്തിലാണ് നടക്കുക. ഉദ്യാനത്തിൽ നട്ടു പിടിപ്പിക്കുന്ന സസ്യങ്ങളിൽ പ്രാദേശിക ജൈവ വൈവിധ്യത്തിന് പ്രാധാന്യം നൽകുന്ന തരത്തിൽ സംരക്ഷണ പ്രാധാന്യമുള്ളതുമായ സസ്യജാലങ്ങൾക്ക് മുൻഗണന നൽകും. കണ്ണങ്കോട് മലയിൽ ഒരേക്കർ സ്ഥലത്ത് സംരക്ഷിത വനവനവത്കരണത്തിനും പഞ്ചായത്ത് ലക്ഷ്യമിടുന്നു. യൂനുസ് അമ്പലക്കണ്ടി, സൈനുദ്ദീൻ കൊളത്തക്കര, കെ.കരുണാകരൻ, പി.വി. അബ്ദുൽ റഹ്മാൻ ഡോ. കെ.പി. മഞ്ജു, കെ.ആനന്ദകൃഷ്ണൻ, എം. ഷീജ ബാബു, സി.എ.ആയിഷ, ഫാത്വിമ അബു, സെക്രട്ടറി ദീപുരാജു എന്നിവർ സംസാരിച്ചു